തെല്‍അവീവ് – ഇസ്രായിലില്‍ തെല്‍അവീവിനടുത്തുള്ള ഒരു ഡിസ്ട്രിക്ട് അപ്പാടെ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ബെയ്റ്റ് ഷെമെഷിലാണ് മാരകമായ ആക്രമണമുണ്ടായത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടന സ്ഥലത്ത് വ്യാപകമായ നാശനഷ്ടങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. ആഘാതത്തിന്റെ ശക്തിയില്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയും നിലത്ത് ഗര്‍ത്തങ്ങള്‍ അവശേഷിക്കുകയും ചെയ്തു. പ്രദേശം മുഴുവന്‍ തകര്‍ന്നു. സ്‌ഫോടനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കും ചുറ്റുമുള്ള നിരവധി കെട്ടിടങ്ങള്‍ക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ടു. നാശനഷ്ടങ്ങള്‍ വിലയിരുത്താനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും എമര്‍ജന്‍സി സംഘങ്ങള്‍ സ്ഥലത്തെത്തി. നാശനഷ്ടങ്ങളുടെ വ്യാപ്തിയോ പരിക്കുകളോ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



