Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 10
    Breaking:
    • ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    • യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    • സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    • ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    • ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/02/2026 World Gaza Israel Palestine 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ– ഗാസ മുനമ്പില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാഥമിക കണക്കനുസരിച്ച് 21 രക്തസാക്ഷികളും 38 പരിക്കേറ്റവരും ഗാസ മുനമ്പിലെ ആശുപത്രികളില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. ഗാസ മുനമ്പില്‍ ഇസ്രായിലി വ്യോമാക്രമണത്തിലും പീരങ്കി ആക്രമണത്തിലും ഏതാനും കുട്ടികളും സ്ത്രീകളും നവജാതശിശുവും അടക്കം 17 പേര്‍ രക്തസാക്ഷികളായതായും 40 ലധികം പേര്‍ക്ക് പരിക്കേറ്റതായും ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ബസല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

    ഗാസ നഗരത്തിന് കിഴക്കുള്ള സെയ്തൂന്‍, തുഫാഹ് ഡിസ്ട്രിക്ടുകളില്‍ സാധാരണക്കാര്‍ കഴിയുന്ന ടെന്റുകള്‍ക്കു നേരെയുണ്ടായ പീരങ്കി ഷെല്ലാക്രമണത്തില്‍ ബാലിക ഉള്‍പ്പെടെ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (വഫാ) റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസിന് തെക്കുള്ള ഖിസാന്‍ റശ്വാന്‍ പ്രദേശത്ത് കുടിയിറക്കപ്പെട്ടവരുടെ കൂടാരങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ പീരങ്കി ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഏജന്‍സി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഇസ്രായില്‍ ആക്രമണങ്ങളില്‍ 530 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,460 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, പരിക്കേറ്റവരും രോഗികളുമായ ഫലസ്തീനികളുടെ മൂന്നാമത്തെ ബാച്ചിന്റെ റഫ അതിര്‍ത്തി ക്രോസിംഗ് വഴിയുള്ള യാത്രക്കുള്ള ഏകോപനം ഇസ്രായില്‍ അധികൃതര്‍ ഇന്ന് റദ്ദാക്കിയതായി ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന വ്യാജേന ഗാസയില്‍ ഇസ്രായില്‍ സൈനിക നീക്കം തുടരുന്നതിനിടെ, റഫ അതിര്‍ത്തി ക്രോസിംഗ് വഴി രോഗികള്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടിയുള്ള യാത്രാ ഏകോപനം റദ്ദാക്കിയതായി ഫലസ്തീന്‍ റെഡ് ക്രസന്റ് വക്താവ് റാഇദ് അല്‍നംസ് ജര്‍മ്മന്‍ പ്രസ് ഏജന്‍സിയോട് (ഡി.പി.എ) പറഞ്ഞു.

    ഗാസയില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങള്‍ ഉന്മൂലന യുദ്ധത്തിന്റെ തുടര്‍ച്ചയാണെന്ന് ഹമാസ് ചൂണ്ടികാട്ടി. റഫ ക്രോസിംഗ് തുറക്കുന്നത് ഉള്‍പ്പെടെ, വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് തടയാനുള്ള യുദ്ധക്കുറ്റവാളി നെതന്യാഹുവിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ ഉദ്ദേശ്യങ്ങള്‍ ആക്രമണം സ്ഥിരീകരിക്കുന്നതായി ഹമാസ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഇസ്രായില്‍ സൈനികനു നേരെ വെടിവെപ്പുണ്ടായെന്ന വാദം ഫലസ്തീന്‍ ജനതക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ന്യായീകരിക്കാനുള്ള ദുര്‍ബലമായ ഉപായമാണെന്നും ഗാസ മുനമ്പില്‍ അടിച്ചമര്‍ത്തലിന്റെയും ഭീകരതയുടെയും സ്ഥിരമായ യാഥാര്‍ഥ്യം അടിച്ചേല്‍പ്പിക്കാനുള്ള ക്രിമിനല്‍ ശ്രമമാണെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

    വെടിനിര്‍ത്തല്‍ കരാറിനെ ദുര്‍ബലപ്പെടുത്താനും ഗാസയില്‍ വംശഹത്യ, കൊലപാതകം, പട്ടിണി എന്നിവ പുനരാരംഭിക്കാനും ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന യുദ്ധക്കുറ്റവാളിയായ നെതന്യാഹുവിന്റെ പെരുമാറ്റത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ മധ്യസ്ഥരോടും വെടിനിര്‍ത്തല്‍ കരാറിന് ഉറപ്പ് നല്‍കുന്ന രാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെട്ടു.

    വെടിനിര്‍ത്തല്‍ കരാര്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയും റഫ ക്രോസിംഗ് തുറക്കുകയും ചെയ്തിട്ടും, ഇസ്രായിലിന്റെ തുടര്‍ച്ചയായ ആക്രമണം, വെടിനിര്‍ത്തല്‍ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ മനഃപൂര്‍വ്വം അട്ടിമറിക്കുന്നതും ട്രംപ് പദ്ധതിയുടെ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍ അധിനിവേശ സര്‍ക്കാര്‍ പിന്തുടരുന്ന കൊലപാതകങ്ങളുടെയും ഉപരോധങ്ങളുടെയും നയത്തിന്റെ തുടര്‍ച്ചയുമാണ്. ഈ ലംഘനങ്ങള്‍ തടയാനും വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള പ്രതിബദ്ധതകളും പ്രതിജ്ഞകളും പാലിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കാനും അടിയന്തിര അന്താരാഷ്ട്ര സമ്മര്‍ദം ആവശ്യമാണെന്നും ഹമാസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Attack Gaza isreal Palestine
    Latest News
    ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    10/04/2026
    യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    10/04/2026
    സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    10/04/2026
    ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    10/04/2026
    ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    10/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version