ന്യൂഡല്‍ഹി- ആഗോള ഭീമന്മാറായ അമേരിക്ക-ചൈന വ്യാപാരയുദ്ധം ഇന്ത്യക്ക് നിക്ഷേപ സാധ്യതയുണ്ടാക്കുമെന്ന് പ്രവചിച്ച് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഈ ഘട്ടത്തില്‍ രാജ്യം ശരിയായി നീങ്ങിയാല്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ കയറ്റുമതിക്കാരെ പിന്തുണക്കുന്നതിനും നല്ല സമയമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുവ തരംഗത്തില്‍ ലോകം നടുങ്ങുമ്പോഴാണ് രഘുറാമിന്റെ പരാമര്‍ശം.
ട്രംപിന്റെ താരിഫ് നീക്കത്തെ ‘കുറഞ്ഞ കാലത്തേക്കുള്ള സെല്‍ഫ് ഗോള്‍’ എന്ന് വിശേഷിപ്പിച്ച രഘുറാം രാജന്‍, പെട്ടെന്നുള്ള താരിഫ് പ്രഖ്യാനപനം അമേരിക്കയുടെ സോഫ്റ്റ് ലാന്‍ഡിങ്ങിനെ നശിപ്പിക്കുകയാണെന്ന് പറഞ്ഞു. കയറ്റുമതിക്കായി അമേരിക്കയെ ആശ്രയിക്കുന്ന വിയറ്റ്നാം പോലുള്ള രാജ്യങ്ങളെയാണ് താരിഫ് പ്രഖ്യാപനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത്. ഇന്ത്യയുടെ ജി.ഡി.പിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഭാരതം താരതമ്യേന കുറവാണ്. താരിഫ് കൂട്ടിയതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെ ബാധിക്കും. പക്ഷെ നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും വളര്‍ച്ചയെയും കാര്യമായി മാറ്റാന്‍ പോവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തില്‍ അമേരിക്കയില്‍ നിന്ന് പിന്മാറാന്‍ പോവുന്ന ചൈന കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണികള്‍ ആകര്‍ഷകമായി തോന്നിയേക്കാം. ആഗോള വ്യാപാരങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ നിമിഷത്തില്‍ നമ്മുടെ അവസരങ്ങള്‍ ശരിയായി ഉപയോഗിച്ചാല്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം സൃഷ്ടിക്കാന്‍ കഴിയും. ഇതിന് പുറമെ നമ്മുടെ നികുതി നിയമങ്ങള്‍ പ്രവചനാതീതമാക്കുകയും, നിക്ഷേപം കൂടുതല്‍ സൗഹൃദപരമാക്കിയാൽ ഇന്ത്യക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.