Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 27
    Breaking:
    • ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    • മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    • പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    • പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    • പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Technology

    100 മില്യൺ ഡോളർ കമ്പനിയുടെ സിഇഒ ഇനി മലയാളി; ടെക് ലോകം കീഴടക്കിയ 33-കാരൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/11/2025 Technology Business Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– കേരളത്തിലെ ഏതോ ഒരു സർക്കാർ സ്‌കൂളിലെ ക്ലാസ് മുറിയിൽ, സൗജന്യമായി കിട്ടിയ ഉബുണ്ടു 8.04 സിഡിയിൽ തുടങ്ങിയ ഒരു കമ്പ്യൂട്ടർ യാത്ര. ആ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ടെക് ഭീമൻ കമ്പനിയുടെ തലപ്പത്താണ് – സിഇഒ കസേരയിൽ…..

    അതെ, 33 വയസ്സുകാരനായ ഇർഷാദ് കുന്നക്കാടനെയാണ് 100 മില്യൺ ഡോളറിലധികം വാർഷിക വരുമാനമുള്ള ക്രിയേറ്റർ പ്ലാറ്റ്‌ഫോമായ ഗമ്റോഡിൻ്റെ പുതിയ സിഇഒ ആയി വ്യാഴാഴ്ച (നവംബർ 21) പ്രഖ്യാപിച്ചത്. ഈ വാർത്ത കേട്ടപ്പോൾ കേരളത്തിലെ ടെക് സമൂഹമൊന്നാകെ അമ്പരപ്പും അഭിമാനവും കൊണ്ട് നിറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എൻജിനീയറിങ് ബിരുദമോ വലിയ ഡി​ഗ്രികളോ ഇല്ലാത്ത ഒരു സാധാരണ ചെറുപ്പക്കാരനിൽ നിന്നാണ് ഇർഷാദ് ലോകോത്തര കമ്പനിയുടെ തലപ്പത്തേക്ക് വളർന്നത്.

    സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് (എസ്.എം.സി.) പോലുള്ള ഓപ്പൺ സോഴ്സ് കൂട്ടായ്മകളുടെ പിന്തുണയോടെയാണ് ഇർഷാദ് തന്റെ ലോകം വികസിപ്പിച്ചത്. ടെർമിനലുകളോടും, ലിനക്സിനോടും, സെക്യൂരിറ്റിയോടുമുള്ള അടങ്ങാത്ത അഭിനിവേശം ഒരു ടീനേജർക്ക് സാധാരണ കോളേജ് ജീവിതത്തേക്കാൾ വലുതായിരുന്നു.

    ഒരു സാധാരണ പ്രൈവറ്റ് എഞ്ചിനീയറിങ് കോളേജിൽ രണ്ടാം വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം പഠനം ഉപേക്ഷിച്ചു. പിന്നീട് വിദൂരവിദ്യാഭ്യാസത്തിലൂടെ ഡിഗ്രി പൂർത്തിയാക്കിയെങ്കിലും, അദ്ദേഹത്തിൻ്റെ യഥാർത്ഥ പഠനം നടന്നത് ഗിറ്റ്ഹബിലും ഫ്രീ സോഫ്റ്റ്‌വെയർ വർക്ക്‌ഷോപ്പുകളിലുമായിരുന്നു. കൊച്ചിയിലെ ചെറിയ കമ്പനികളിൽ ജോലി ചെയ്തപ്പോഴും, ഓപ്പൺ സോഴ്സ് മീറ്റപ്പുകളിൽ അദ്ദേഹം സജീവമായിരുന്നു.

    വെഞ്ചർ കാപ്പിറ്റൽ പങ്കാളി ഡീഡി ദാസ് എർഷാദിനെക്കുറിച്ച് എഴുതിയ വൈറൽ പോസ്റ്റിൽ പറഞ്ഞത് ശ്രദ്ധേയമാണ്: “എംബിഎയില്ല, വലിയ പ്രശസ്തിക്ക് വേണ്ടി ഉച്ചത്തിലുള്ള ബ്രാൻഡിംഗില്ല – ശാന്തവും ശ്രദ്ധയുമുള്ള ജോലി മാത്രം.”

    2020 മുതൽ ഗമ്റോഡിൻ്റെ റിമോട്ട് കൺസൾട്ടൻ്റായി പ്രവർത്തിച്ച ഇർഷാദിനെ കമ്പനി വിശ്വസിച്ചു ഏൽപ്പിച്ചത് സ്കെയിലബിലിറ്റി, സുരക്ഷ, പണമിടപാടുകൾ പോലുള്ള, കമ്പനിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ കാര്യങ്ങളായിരുന്നു. ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും, ബില്യൺ ഡോളർ വരുമാനത്തെയും താങ്ങിനിർത്തുന്ന സിസ്റ്റം അദ്ദേഹം കുറ്റമറ്റതാക്കി.

    പുതിയ സിഇഒയെ തേടിയപ്പോൾ, സ്ഥാപകൻ സഹിൽ ലാവിഞ്ച്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തൻ്റെ പിൻഗാമിയായി ഇർഷാദിനെ പ്രഖ്യാപിച്ചുകൊണ്ട് സഹിൽ കുറിച്ചത്, “ഇർഷാദാണ് ഏറ്റവും മികച്ച ലീഡർ” എന്നാണ്.

    വലിയ ഡിഗ്രികളോ ആഡംബര പശ്ചാത്തലമോ ഇല്ലാതെ, ശാന്തമായ നിരന്തര പരിശ്രമത്തിലൂടെ ലോകനിലവാരത്തിലുള്ള നേതൃത്വത്തിലേക്ക് ഒരാൾക്ക് ഉയരാൻ കഴിയുമെന്ന് ഇർഷാദ് കുന്നക്കാടൻ എന്ന മലയാളി തെളിയിക്കുന്നു. ഈ കഥ കേരളത്തിൻ്റെ ടെക് സ്വപ്നങ്ങൾക്ക് ഒരു വലിയ ഓർമ്മപ്പെടുത്തലും പ്രചോദനവും കൂടിയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ceo gumroad irshad kunnakadan malayali young sanfransisco tech company technology
    Latest News
    ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    27/01/2026
    മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    26/01/2026
    പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    26/01/2026
    പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    26/01/2026
    പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    26/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.