പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിറച്ച സംസം വെള്ളത്തിന്റെ കാര്‍ട്ടണുകള്‍ നുസുക് ആപ്പ് വഴി സൗദിയില്‍ എവിടെയും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ സംസം ബോട്ടില്‍ കാര്‍ട്ടണുകള്‍ ഉപയോക്താക്കളുടെ വിലാസത്തില്‍ നേരിട്ട് എത്തിച്ച് നല്‍കും. 330 മില്ലി ശേഷിയുള്ള 24 സംസം ബോട്ടിലുകള്‍ അടങ്ങിയ കാര്‍ട്ടണുകളാണ് ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നത്. ഒരു കാര്‍ട്ടണിന് 48 റിയാലാണ് വില. ഓരോ ഉപയോക്താവിനും മാസത്തില്‍ പരമാവധി മൂന്നു കാര്‍ട്ടണുകളാണ് നല്‍കുക. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സൗദിയില്‍ എവിടെയും ഉപയോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കും.
Thursday, July 23
Breaking:
- അവർ ഏറെ ധീരരും സാഹസികരും’: വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സൽമാൻ ഖാൻ; രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ്
- ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ രണ്ടാമതെത്തി യു.എ.ഇ; ചരിത്ര കുതിച്ചുചാട്ടമെന്ന് ഹെൻലി ഇൻഡക്സ്
- സൗദി അറേബ്യയുമായുള്ള ചരിത്രപ്രധാനമായ ആണവ കരാറിന് ട്രംപിന്റെ അംഗീകാരം
- ജിദ്ദ ഹൈപ്പർ അൽ വഫയിൽ വൻ ഓഫർ മേള; 10, 20, 30 റിയാൽ പ്രമോഷൻ ആരംഭിച്ചു
- യു.എ.ഇയിൽ ഇന്ത്യൻ വിസ, പാസ്പോർട്ട് സേവനങ്ങൾ ഇനി അൽഹിന്ദ് വഴി; 16 കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി



