യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഹൂത്തി നിയന്ത്രണത്തിലുള്ള കോടതി വിദേശ സര്‍ക്കാരുകള്‍ക്കായി ചാരവൃത്തി നടത്തിയതിന് 17 പേരെ കുറ്റക്കാരായി കണ്ടെത്തി വധശിക്ഷക്ക് വിധിച്ചു
Browsing: Yemen Israel Conflict
പടിഞ്ഞാറന്‍ യെമനിലെ അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ സൈന്യം കനത്ത ആക്രമണം അഴിച്ചുവിട്ടു
യെമനില്‍ ഹൂത്തി കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ശക്തമായ ബോംബാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രായിലില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഹൂത്തികളുടെ ശ്രമം. ഇസ്രായില്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ രണ്ടു മിസൈലുകള്‍ തൊടുത്തുവിട്ടതായും ഇവ രണ്ടും ലക്ഷ്യങ്ങളിലെത്തുന്നതിനു മുമ്പായി തകര്‍ക്കാന്‍ ശ്രമിച്ചതായും ഇസ്രായില്‍ സൈന്യം അറിയിച്ചു.
മിസൈലുകള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഫലങ്ങള്‍ വിലയിരുത്തിവരികയാണ്. ഹൂത്തി മിസൈലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇസ്രായിലില്‍ ഏതാനും പ്രദേശങ്ങളില്‍ വാണിംഗ് സൈറനുകള്‍ മുഴക്കിയതായും ഇസ്രായില്‍ സൈന്യം പറഞ്ഞു.


