Browsing: Yemen Conflict

ഇന്നു പുലര്‍ച്ചെ മധ്യഇസ്രായിലില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണ ശ്രമം. യെമനിലെ ഹൂത്തികള്‍ മധ്യഇസ്രായിലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

ഇസ്രായിലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂത്തി ഗ്രൂപ്പ് അറിയിച്ചു.

പശ്ചിമ യെമനിലെ അല്‍ഹുദൈദ, റാസ് ഈസ, സലീഫ് തുറമുഖങ്ങളിലെ ഹൂത്തി ലക്ഷ്യങ്ങളും റാസ് കതീബ് വൈദ്യുതി നിലയവും ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഡസന്‍ കണക്കിന് വിമാനങ്ങള്‍ ഹൂത്തി അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ച് നശിപ്പിച്ചതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായില്‍ രാഷ്ട്രത്തിനും അതിന്റെ പൗരന്മാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഹൂത്തി ഭരണകൂടം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണങ്ങള്‍ നടന്നത്.