Browsing: West Bank occupation

അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ക്ക് ഇസ്രായിലി നെസെറ്റ് അംഗീകാരം നല്‍കുന്നത് ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന് ഭീഷണി സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി

പന്ത്രണ്ടു മാസത്തിനുള്ളില്‍ അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ നിയമവിരുദ്ധ സാന്നിധ്യം ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര കോടതി വിധി ഇസ്രായില്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കൈയ്യേറ്റത്തിനെതിരെ ഖത്തർ ഉൾപ്പെടെ 9 രാജ്യങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഖത്തർ, ജോർദാൻ, ബഹ്റൈൻ, ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ, ഫലസ്തീൻ, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ. തുടങ്ങിയ രാ‍ജ്യങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്

ഏകദേശം 60 വര്‍ഷം മുമ്പ് ഇസ്രായില്‍ വെസ്റ്റ് ബാങ്കില്‍ അധിനിവേശം ആരംഭിച്ച ശേഷം, അധിനിഷ്ട വെസ്റ്റ് ബാങ്കില്‍ വന്‍തോതിലുള്ള കുടിയിറക്കം അഭൂതപൂര്‍വമായ തോതിലെത്തിയതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ജനുവരിയില്‍ വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ആരംഭിച്ച ഇസ്രായിലി സൈനിക നടപടി പതിനായിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കിയതായും ഇത് വംശീയ ഉന്മൂലനത്തിലേക്ക് നയിച്ചേക്കുമെന്ന ഭയം ഉയര്‍ത്തുന്നതായും യു.എന്‍ പറഞ്ഞു.