Browsing: wearing national costumes

ദേശീയ വസ്ത്രം ധരിച്ച് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് വിദേശികളെ വിലക്കുന്ന തീരുമാനം യു.എ.ഇ അധികൃതർ പുറപ്പെടുവിച്ചു. യു.എ.ഇ ദേശീയ വസ്ത്രം ധരിച്ച് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഏതൊരാളും യു.എ.ഇ പൗരനായിരിക്കണമെന്ന് പുതിയ തീരുമാനം വ്യക്തമാക്കുന്നതായി നാഷണൽ മീഡിയ ഓഫീസ് ചെയർമാനും എമിറേറ്റ്‌സ് മീഡിയ കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് പറഞ്ഞു.