യെമന്‍ തീരത്ത് ബോട്ട് മുങ്ങി 68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു, 74 പേരെ കാണാതായി World 04/08/2025By ദ മലയാളം ന്യൂസ് ദക്ഷിണ യെമനിലെ അബ്‌യന്‍ ഗവര്‍ണറേറ്റിന്റെ തീരത്ത് ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് 68 എത്യോപ്യന്‍ കുടിയേറ്റക്കാര്‍ കൊല്ലപ്പെടുകയും 74 പേരെ കാണാതാവുകയും ചെയ്തതായി യു.എന്‍ മൈഗ്രേഷന്‍ ഏജന്‍സി അറിയിച്ചു.