Browsing: trial

ദുബായില്‍ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്ന് വെളിപ്പെടുത്തല്‍. പൈലറ്റ് ഉള്‍പ്പെടെ നാല് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന, 160 കിലോമീറ്റര്‍ വരെ പറക്കല്‍ ദൂരവും മണിക്കൂറില്‍ 320 കിലോമീറ്റര്‍ പരമാവധി വേഗതയുമുള്ള ജോബി ഏരിയല്‍ ടാക്‌സിക്ക്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള 45 മിനിറ്റ് കാര്‍ യാത്ര 12 മിനിറ്റായി കുറക്കാന്‍ കഴിയും. പൈലറ്റിന് പുറമേ നാല് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഈ വിമാനത്തിന് 450 കിലോഗ്രാം പേലോഡ് വഹിക്കാന്‍ കഴിയും.