ദമാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യൻ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘ഡിസ്പാക്’ 2024-25 അധ്യയന വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ടോപ്പേഴ്സ് അവാർഡുകൾ സമ്മാനിച്ചു. ദമാം അൽ വഫാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളേയും, ഉന്നത വിജയം നേടാൻ പ്രചോദനമായ സ്കൂളിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളേയും ആദരിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ പ്രമുഖരുടേയും നിരവധി രക്ഷിതാക്കളുടേയും സാന്നിധ്യത്തിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. 90 ശതമാനത്തിലധികം മാർക്ക് നേടിയ സ്കൂളിലെ മലയാളി വിദ്യാർഥികളേയും വേദിയിൽ ആദരിച്ചു.
Tuesday, August 12
Breaking:
- വിദേശ കറൻസി ഇടപാടുകൾ നിരോധിച്ച് യെമൻ സർക്കാർ: യെമൻ റിയാൽ വഴി മാത്രം ഇടപാടുകൾ
- രോഗികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ 544 മരുന്നുകളുടെ വില കുറച്ചു
- പുതിയ ട്രാഫിക് നിയമം ഫലം കാണുന്നു: കുവൈത്തിൽ വാഹനാപകടങ്ങളും അപകട മരണങ്ങളും കുത്തനെ കുറഞ്ഞു
- ഖത്തറിൽ വിശാലമായ അൽ-വലീദ പള്ളി തുറന്നു; ഭിന്നശേഷിക്കാർക്ക് പ്രത്യേക പാർക്കിങ് ഉൾപ്പെടെ
- ഡ്രൈവിംഗിനിടെ സ്ട്രോക്ക്: വാഹനാപകടത്തില്‍ പരിക്കേറ്റ പെരുമ്പാവൂര്‍ സ്വദേശി ദമാമില്‍ മരിച്ചു