Browsing: Tamas Krithar Book

മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാലിക് മഖ്ബൂല്‍ തയ്യാറാക്കി ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിച്ച തമസ്‌കൃതരുടെ സ്മാരകമെ ന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം ദമ്മാമില്‍ വെച്ച് ഖസീം യൂണിവേഴ്‌സിറ്റി പ്രൊഫ ഡോ. മഹമൂദ് മൂത്തേടത്ത് സാംസ്‌കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ എഞ്ചിനീയര്‍ മുഷ്ത്താഖ് കുവൈത്തിനു നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രൗഡവും ജനനിബിഢ വുമായ സമ്മേളനം സൗദി കെ.എം.സ.സി ജന: സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.