തലസ്ഥാന നഗരിയില്‍ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന് കൂടി ഇന്ന് തുറന്നതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഹസാന് ബിന്‍ സാബിത് റോഡ് സ്റ്റേഷനാണ് ഇന്ന് തുറന്നത്. ഓറഞ്ച് ലൈനില്‍ മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്റ്റേഷനുകള്‍ ഒന്നര മാസം മുമ്പും റെയില്‍വേ സ്റ്റേഷന്, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന് എന്നീ സ്റ്റേഷനുകള്‍ രണ്ടര മാസം മുമ്പും തുറന്നിരുന്നു. മദീന റോഡ്-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന് അല്‍അവ്വല്‍ റോഡ് ദിശയിലുള്ള ഓറഞ്ച് ലൈനിന് 40.7 കിലോമീറ്റര്‍ നീളമുണ്ട്.
Thursday, August 14
Breaking:
- മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി
- യാത്രക്കാരെ ആകർഷിച്ച് ഒമാനിലെ വകാൻ വില്ലേജ്; ഏഴു മാസത്തിനിടെ എത്തിയത് 27,000 സന്ദർശകർ
- ‘കുട്ടികളെ കൊല്ലുന്നത് നിർത്തുക’; കണ്ണുതുറന്ന് യുവേഫ
- നെതന്യാഹുവിന്റെ ‘ഗ്രേറ്റർ ഇസ്രായേൽ’ പ്രസ്താവന: അറബ് ലോകത്ത് രോഷം ആളിക്കത്തുന്നു
- യുദ്ധാനന്തര ഗാസയുടെ സുരക്ഷയ്ക്കായി ഈജിപ്ത് 5,000 ഫലസ്തീൻ പോലീസുകാരെ പരിശീലിപ്പിക്കുന്നു