Browsing: Social Media Offense

സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയില്‍ ദേശീയ ഐക്യത്തെ മനഃപൂര്‍വം അപമാനിച്ച കുവൈത്തി പൗരനെ കുവൈത്ത് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സാമൂഹിക ഘടനയെ ദോഷകരമായി ബാധിക്കുന്നതും വിഭാഗീയതക്ക് പ്രേരിപ്പിക്കുന്നതുമായ അധിക്ഷേപങ്ങള്‍ അടങ്ങിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.