Browsing: Sinking

ഗ്രീക്ക് കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ലൈബീരിയന്‍ പതാക വഹിച്ച ചരക്ക് കപ്പല്‍ എറ്റേണിറ്റി സി യെമന്‍ തീരത്ത് ഹൂത്തി ആക്രമണത്തെ തുടര്‍ന്ന് മുങ്ങിയതായും ജീവനക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാല് സമുദ്ര സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സിയായ യു.കെ.എം.ടി.ഒ സ്ഥിരീകരിച്ചു.

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ സലാലയിൽനിന്ന് 20 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി കൊമോറോസ് പതാക വഹിച്ച ഒരു വാണിജ്യ കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെ സമീപത്തുള്ള മറ്റൊരു വാണിജ്യ കപ്പൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഒമാനി മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.