ദക്ഷിണ ചെങ്കടലിൽ 4.68 തീവ്രതയിൽ ഭൂകമ്പം: ആശങ്ക വേണ്ടെന്ന് സൗദി ജിയോളജിക്കൽ സർവേ Saudi Arabia 30/07/2025By ദ മലയാളം ന്യൂസ് ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ദക്ഷിണ ചെങ്കടലില്‍ റിക്ടര്‍ സ്കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖലയുടെ സ്റ്റേഷനുകള്‍ വഴി ഭൂകമ്പം രേഖപ്പെടുത്തി.