Browsing: Reconstruction Aid

നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ കാലത്ത് ഗാസ പുനര്‍നിര്‍മാണത്തിന് ആവശ്യമായ വിഭവങ്ങളും ഫണ്ടുകളും കൈമാറാന്‍ ഖത്തറിനെയും മറ്റ് രാജ്യങ്ങളെയും അനുവദിക്കാന്‍ ഇസ്രായില്‍ തത്വത്തില്‍ സമ്മതിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ മുതല്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ഉറപ്പിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ കാലത്ത് പുനര്‍നിര്‍മാണത്തിന് ഹമാസ് ആവശ്യപ്പെടുന്നതെന്ന് ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്റോണോത്തിന് കീഴിലെ വൈനെറ്റ് ന്യൂസ് വെബ്സൈറ്റ് പറഞ്ഞു.