Browsing: Rabies

തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ശാസ്ത്രീയ പരിഹാരങ്ങൾ അപ്രാപ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, പേ വിഷബാധ നിയന്ത്രണത്തിന് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ജനനനിരക്ക് നിയന്ത്രണം, ശാസ്ത്രീയ ചികിത്സ, എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കൽ എന്നിവ ശക്തിപ്പെടുത്തണമെന്ന് സെമിനാർ വിലയിരുത്തി.

പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും വിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഏഴു വയസുകാരി നിയാ ഫൈസല്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍