Browsing: police security

കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ എം.പി ഓഫിസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫിസിന് മുന്നിൽ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെയും, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളിലും സുരേഷ് ഗോപിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി. പ്രതിപക്ഷ മുന്നണികളുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.