ഫ്രാൻസും ഇസ്രായേലും തമ്മിൽ നയതന്ത്ര സംഘർഷം രൂക്ഷമായി. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ തീരുമാനത്തെ യഹൂദവിരുദ്ധതയുമായി ബന്ധിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയ പ്രസ്താവനയെ ഫ്രാൻസ് ‘നീചം’ എന്ന് വിശേഷിപ്പിച്ചു.
Browsing: Palestine Recognition
ഫലസ്തീന്‍ രാഷ്ട്രത്തിന് ലോക രാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയുമായി ചേര്‍ന്ന് ഫ്രാന്‍സ് തുടരുന്നതായി ഫ്രഞ്ച് വിദേശ മന്ത്രാലയ വക്താവ് ക്രിസ്റ്റോഫ് ലെമോയ്ന്‍ പറഞ്ഞു.
ഗാസയിലെ മാനുഷിക പ്രതിസന്ധിയും ഇസ്രായേലിന്റെ കർശന നിയന്ത്രണങ്ങളും മൂലമുണ്ടായ അതൃപ്തി, ഇസ്രായേലിന്റെ സഖ്യകക്ഷികളായ ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പ്രേരിപ്പിക്കുന്നു.
2025 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുടെ ഓഫീസ് അറിയിച്ചു.
സെപ്റ്റംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയുടെയും പ്രഖ്യാപനങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തു.
രണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഡസന്‍ കണക്കിന് എം.പിമാര്‍ അടക്കം 220 ലേറെ ബ്രിട്ടീഷ് എം.പിമാര്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.