തലസ്ഥാന നഗരിയില്‍ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന് കൂടി ഇന്ന് തുറന്നതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഹസാന് ബിന്‍ സാബിത് റോഡ് സ്റ്റേഷനാണ് ഇന്ന് തുറന്നത്. ഓറഞ്ച് ലൈനില്‍ മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്റ്റേഷനുകള്‍ ഒന്നര മാസം മുമ്പും റെയില്‍വേ സ്റ്റേഷന്, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന് എന്നീ സ്റ്റേഷനുകള്‍ രണ്ടര മാസം മുമ്പും തുറന്നിരുന്നു. മദീന റോഡ്-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന് അല്‍അവ്വല്‍ റോഡ് ദിശയിലുള്ള ഓറഞ്ച് ലൈനിന് 40.7 കിലോമീറ്റര്‍ നീളമുണ്ട്.
Friday, April 10
Breaking:
- മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് രാഹുൽ ഈശ്വർ
- ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി
- അമേരിക്കക്ക് വൻ തിരിച്ചടി, ഏറ്റവും വിലയേറിയ ചാരവിമാനം പേർഷ്യൻ കടലിടുക്കിൽ അപ്രത്യക്ഷമായി; പിന്നിൽ ഇറാനെന്ന് സംശയം
- ഗാസയിൽ ഇസ്രായേൽ വെടിവെപ്പ്: ടെന്റിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനി കൊല്ലപ്പെട്ടു
- ഹുർമുസ് നിയന്ത്രണം പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്ന് മുജ്തബ ഖാംനഇ


