Browsing: Nature

നയനാനന്ദകരമായ പ്രകൃതി കാഴ്ചകളും, കിളികളുടെ കളകളാരവങ്ങളും കൃഷി സംബന്ധമായ പാഠങ്ങളും ആ​ഗ്രഹിക്കുന്നവർക്ക് ഒമാൻ സ്വാ​ഗതമരുളും

അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബനീ ഹസനിലെ പ്രിന്‍സ് മുശാരി ബിന്‍ സൗദ് പാര്‍ക്ക് സന്ദര്‍ശകരുടെ മനം കവരുന്നു. അല്‍ബഹ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നയ ഈ പാര്‍ക്ക് അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ആകര്‍ഷകമായ കാഴ്ചകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ക്കും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ പച്ചപ്പ് നിറഞ്ഞ പര്‍വതപ്രദേശങ്ങള്‍ക്കും പേരുകേട്ട പ്രിന്‍സ് മുശാരി പാര്‍ക്ക് വര്‍ഷം മുഴുവനും, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മനോഹരമായ അന്തരീക്ഷവും മിതമായ കാലാവസ്ഥയും കാരണം സന്ദര്‍ശകര്‍ക്കും അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ്.
ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തതയും വിശ്രമവും ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ക്ക് സവിശേഷ ടൂറിസം അനുഭവം വാഗ്ദാനം ചെയ്യുന്നു.

പരിസ്ഥിതി സൗഹൃദ നിലപാടാണ് ഇസ്‌ലാമിക അധ്യാപനങ്ങൾ ആഹ്വാനം ചെയ്യുന്നതെന്നും അവ മുറുകെപ്പിടിക്കുന്നവർക്ക് ഇക്കാര്യത്തിൽ മറ്റൊരു മാർഗരേഖയുടെ ആവശ്യമില്ലെന്നും കാന്തപുരം പറഞ്ഞു.