ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദിനോട് സഹകരിച്ചെന്ന സംശയത്തിൽ എട്ട് പേരെ ഇറാൻ അറസ്റ്റ് ചെയ്തു.
Browsing: Mossad
വരും വര്‍ഷങ്ങളിലും ഇറാനില്‍ ഇസ്രായില്‍ ഇന്റലിജന്‍സ് സാന്നിധ്യം നിലനിര്‍ത്തുമെന്ന് മൊസാദ് തലവനായ ഡേവിഡ് ബാര്‍ണിയ വ്യക്തമാക്കി. ഇറാനില്‍ മൊസാദിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ സങ്കല്പത്തിനും അപ്പുറമാണെന്ന് ജൂണ്‍ 13 നും അതിനു ശേഷവും ഇറാന് ലക്ഷ്യങ്ങള്‍ക്കെതിരായ രഹസ്യ ഓപ്പറേഷനുകളില്‍ പങ്കെടുത്ത മൊസാദ് ഏജന്റുമാരെ അഭിസംബോധന ചെയ്ത് ബാര്‍ണിയ വിശേഷിപ്പിച്ചു. സൈനിക നേതാക്കളുടെയും ആണവ ശാസ്ത്രജ്ഞരുടെയും കൊലപാതകങ്ങള്‍, ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം, ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇറാനില്‍ മൊസാദ് നടത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയതിലും ഇറാനില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും കൊപ്പെടുത്താന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ രാജ്യത്തേക്ക് കടത്തിയതിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച മൂന്ന് പേരെ വധശിക്ഷക്ക് വിധേയരാക്കിയതായി ഇറാന് ജുഡീഷ്യറിയുടെ മീസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കടത്തിയ ഉപകരണങ്ങള്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ചാരവൃത്തി ആരോപിച്ച് യൂറോപ്യന്‍ പൗരനെ അറസ്റ്റ് ചെയ്തതായി ഇറാന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരി എന്ന വ്യാജേന രാജ്യത്ത് പ്രവേശിച്ച ചാരന് ഇറാനെതിരായ ഇസ്രായില്‍ ആക്രമണത്തിനിടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കൊഹ്ഗിലുയെ പ്രവിശ്യയില്‍ വെച്ചാണ് യൂറോപ്യന്‍ ചാരനെ അറസ്റ്റ് ചെയ്തത്.
ഡ്രോണുകള്‍ നിറച്ച, ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെതാണെന്ന് സംശയിക്കുന്ന ട്രക്കിനെ ഇറാന് ഇന്റലിജന്‍സ് പിന്തുടര്ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇറാന് ഇന്റലിജന്‍സ് വാഹനങ്ങള്‍ ഹൈവേയില്‍ ട്രക്കിനെ പിന്തുടരുകയും വളയുകയും നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചു.
തെഹ്റാന് – ഇറാന്റെ തലസ്ഥാനമായ തെഹ്റാന് തെക്കുകിഴക്കായി നടത്തിയ സുരക്ഷാ ഓപ്പറേഷനുകളില്‍ ഇസ്രായില്‍ ചാരഏജന്‍സിയായ മൊസാദുമായി ബന്ധമുള്ള രണ്ടു ഏജന്റുമാരെ ഇറാന് പോലീസ് അറസ്റ്റ് ചെയ്തു. 200…