Browsing: Missile Strike

പടിഞ്ഞാറന്‍ ഗാസ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായും കണക്കാക്കപ്പെടുന്ന, നൂറുകണക്കിന് അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍ക്കൊള്ളുന്ന മുശ്തഹ റെസിഡന്‍ഷ്യല്‍, ഓഫീസ് ടവര്‍ ഇസ്രായില്‍ സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ക്കുന്നു

ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഇറാന്റെ അസ്തിത്വവും അഖണ്ഡതയും അഭൂതപൂര്‍വമായ ഭീഷണി നേരിട്ടതായി ഇറാന്‍ ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ യൂണിറ്റ് ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സംയുക്ത സേനാ മേധാവി. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മിസൈല്‍ യൂണിറ്റ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായിലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇറാന്‍ 400 ലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും തൊടുത്തുവിട്ടു.