സൗദി ഡോക്ടര്‍മാരെ പരമാവധി മൂന്നു സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുവദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് പ്രൊഫഷന് പ്രാക്ടീസ് ലൈസന്‍സ് വ്യവസ്ഥകളില്‍ വിപുലമായ ഭേദഗതികള്‍ മന്ത്രാലയം വരുത്താന്‍ തുടങ്ങി. ഇതനുസരിച്ച് ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നേടിയും ഓരോ ആശുപത്രിയിലും ആവശ്യമായ മിനിമം ജീവനക്കാരുടെ എണ്ണം പാലിച്ചും സൗദി കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, സൗദി സീനിയര്‍ ഫിസിഷ്യന്‍, പ്രീമിയം ഇഖാമ ഉടമകളായ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പരമാവധി മൂന്ന് ആശുപത്രിളില്‍ ജോലി ചെയ്യാന്‍ കഴിയും. ഓരോ ആശുപത്രിയിലും ഇത്തരക്കാര്‍ ജോലി ചെയ്യുന്ന സമയം മന്ത്രാലയത്തെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇങ്ങിനെ ഒന്നിലധികം ആശുപത്രികളില്‍ സേവമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ മറ്റൊരു ആശുപത്രിയില്‍ മുഴുസമയ ഹാജര്‍ ആവശ്യമുള്ള പദവി വഹിക്കരുതെന്നും നിബന്ധനയുണ്ട്.
Friday, July 18
Breaking:
- ദുബൈയിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം: അഞ്ച് പേർക്ക് തടവ് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി
- നിമിഷ പ്രിയയുടെ മോചന ചർച്ചക്കായി യെമനിലേക്ക് സംഘത്തെ അയക്കണം, സംഘത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പേരക്കുട്ടിയും, നിർദ്ദേശം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- വായുവിൽ വെച്ച് ബോധം നഷ്ടമായി; സ്കൈഡൈവിംഗ് ഇതിഹാസം ഫെലിക്സ് ബോംഗാർട്ട്നർ കൊല്ലപ്പെട്ടു
- ബാഴ്സയുടെ ജഴ്സിയിൽ ഇനി ആഫ്രിക്കൻ രാജ്യവും; കരാറിനെതിരെ പ്രതിഷേധം
- വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബൈയില്‍ സംസ്കരിച്ചു