Browsing: Majid Al Futtaim Malls

ദുബായിലെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷമായ ദുബായ് സമ്മര്‍ സര്‍പ്രൈസസ് 2025 രണ്ടാമത്തെ സമര്‍പ്പിത റീട്ടെയില്‍ സീസണായ ഗ്രേറ്റ് ദുബായ് സമ്മര്‍ സെയില്‍ ജൂലൈ 18 ന് ആവേശകരമായ ഒരു ദിവസം മാത്രമുള്ള 12 മണിക്കൂര്‍ സെയിലെന്ന മെഗാ ഇവന്റോടെ ആരംഭിക്കുന്നു. ജൂലൈ 18 ന് രാവിലെ 10 മുതല്‍ രാത്രി 10 വരെ മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേര, സിറ്റി സെന്റര്‍ മെഅയ്‌സം, മൈ സിറ്റി സെന്റര്‍ അല്‍ബര്‍ശ എന്നിവയുള്‍പ്പെടെ മാജിദ് അല്‍ഫുതൈം മാളുകളില്‍ ഉപയോക്താക്കള്‍ക്ക് 90 ശതമാനം വരെ അവിശ്വസനീയമായ കിഴിവുകള്‍ ആസ്വദിക്കാന്‍ സാധിക്കും.