വലിയ തോതിലുള്ള നാവിക ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ട മാജിക് സീസ് ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. വര്‍ഷാരംഭത്തിനുശേഷം കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നില്‍ ഏകദേശം ആറ് മാസം നീണ്ടുനിന്ന ആപേക്ഷിക ശാന്തത അവസാനിപ്പിച്ചു. ചൈനയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഇരുമ്പും വളവും കയറ്റി ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ലൈബീരിയന്‍ പതാക വഹിച്ച കപ്പലിനു നേരെ ഞായറാഴ്ച മിസൈലുകള്‍, ബോട്ടുകള്‍, സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.
Sunday, July 13
Breaking:
- പ്രായപൂര്‍ത്തിയാവാതെ വാഹനമോടിച്ചു; കുവൈത്തിൽ 184 പേര് പിടിയിൽ
- പാലത്തിങ്ങല്‍ പുഴയില്‍ കാണാതായ വിദ്യാര്ഥിക്കായുള്ള തിരച്ചിലിനായി നേവിയും
- പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
- കണ്ണൂരിൽനിന്നുള്ള ബി.ജെ.പി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്, രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തു
- തൊടുപുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊന്ന് അച്ഛന് ജീവനൊടുക്കി