കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോറായ ലോട്ടിന്റെ മൂന്ന് പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു. മക്ക, സൈഹാത് -ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് എന്നിവിടങ്ങളില്ലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പാർട്ണർഷിപ്പ്സ് ജനറൽ മാനേജർ ഡോ. വലീദ് ബാസുലൈമാൻ ലോട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മക്ക മുനിസിപ്പാലിറ്റി ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അത്തർ , വ്യവസായ പ്രമുഖരായ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ സിന്ദി, ഷെയ്ഖ് ഇബ്രാഹിം അൽ റിഫാഇ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
Sunday, July 20
Breaking:
- ലഹരിമരുന്നിന് പകരം ലൈംഗികമായി വഴങ്ങണം: യുഎസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ കേസ്
- സൗദിയില്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി; ദമാം എയര്‍പോര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കും
- ബ്രിട്ടിഷ് എംപിയെന്ന വ്യാജേന തൊഴിൽ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി: മലയാളി കൊച്ചിയിൽ പിടിയിൽ
- വാച്ച്മാനെ കൊലപ്പെടുത്തി വെയർഹൗസ് കൊള്ള: പ്രതിയുടെ വധശിക്ഷ നടപ്പാക്കി
- ദേശീയ തലത്തിൽ മുസ്ലിം ലീഗ് ഇന്ത്യ മുന്നണിക്ക് കരുത്തു പകരും – മുനവ്വറലി തങ്ങൾ