കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോറായ ലോട്ടിന്റെ മൂന്ന് പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു. മക്ക, സൈഹാത് -ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് എന്നിവിടങ്ങളില്ലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പാർട്ണർഷിപ്പ്സ് ജനറൽ മാനേജർ ഡോ. വലീദ് ബാസുലൈമാൻ ലോട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മക്ക മുനിസിപ്പാലിറ്റി ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അത്തർ , വ്യവസായ പ്രമുഖരായ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ സിന്ദി, ഷെയ്ഖ് ഇബ്രാഹിം അൽ റിഫാഇ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
Monday, July 21
Breaking:
- ഭാവി വധുവിനെ കാണാൻ 500 മൈൽ ഡ്രൈവ് ചെയ്ത യുവാവിനെ സ്വീകരിച്ചത് ഭർത്താവ്
- അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി ഖത്തർ മധ്യസ്ഥത വഹിച്ച ഡിആർസി- കോംഗോ റിവർ അലയൻസ് കരാർ
- കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം
- കടുത്ത പോഷകാഹാരക്കുറവ് മൂലം ഗാസയിൽ നാലു വയസ്സുകാരി മരണപ്പെട്ടു
- റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായില്‍ വെടിവെപ്പ്; 73 പേര് കൊല്ലപ്പെട്ടു