Browsing: LOT Stores Saudi Arabia

കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോറായ ലോട്ടിന്റെ മൂന്ന് പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു. മക്ക, സൈഹാത് -ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് എന്നിവിടങ്ങളില്ലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പാർട്ണർഷിപ്പ്‌സ് ജനറൽ മാനേജർ ഡോ. വലീദ് ബാസുലൈമാൻ ലോട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മക്ക മുനിസിപ്പാലിറ്റി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അത്തർ , വ്യവസായ പ്രമുഖരായ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ സിന്ദി, ഷെയ്ഖ് ഇബ്രാഹിം അൽ റിഫാഇ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.