മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷിയാണ് ഇസ്രായിലിനെയും അമേരിക്കയെയും യുദ്ധം തുടരുന്നതില്‍ നിന്ന് പിന്തരിപ്പിച്ചെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അമേരിക്കയാണ്. ഇറാന് കരുത്തു തെളിയിച്ചതാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. അമേരിക്ക ഇടപെട്ടാലുടന്‍ ഇറാന് കീഴടങ്ങുമെന്നായിരുന്നു അവരുടെ നിഷ്കളങ്കമായ ധാരണ. എന്നാല്‍ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകള്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും മധ്യസ്ഥര്‍ വഴി വെടിനിര്‍ത്തലിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇറാന് ആണവ പദ്ധതി തുടരുകയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
Friday, October 9
Breaking:
- ഹൂത്തികളുടെ മൂന്ന് മിസൈൽ ലോഞ്ചറുകൾ തകർത്തു; വിമാനത്താവള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർ ആറായി
- റിയാദ് വിമാനത്താവള ആക്രമണത്തിൽ പൈലറ്റ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു
- യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ല; കൈവശമുള്ള ശേഖരം വിട്ടുനൽകില്ലെന്ന് ഇറാൻ
- ഇറാനും ഹൂത്തികൾക്കുമെതിരെ സൈനിക നടപടി: ട്രംപിന് മുന്നിൽ അഞ്ച് പദ്ധതികൾ സമർപ്പിച്ച് പെന്റഗൺ
- വൈദ്യുതി ഗ്രിഡ്, റെയിൽ ശൃംഖല പുനഃസംഘടന: സൗദിയും യു.എ.ഇയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു





