മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷിയാണ് ഇസ്രായിലിനെയും അമേരിക്കയെയും യുദ്ധം തുടരുന്നതില്‍ നിന്ന് പിന്തരിപ്പിച്ചെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അമേരിക്കയാണ്. ഇറാന് കരുത്തു തെളിയിച്ചതാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. അമേരിക്ക ഇടപെട്ടാലുടന്‍ ഇറാന് കീഴടങ്ങുമെന്നായിരുന്നു അവരുടെ നിഷ്കളങ്കമായ ധാരണ. എന്നാല്‍ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകള്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും മധ്യസ്ഥര്‍ വഴി വെടിനിര്‍ത്തലിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇറാന് ആണവ പദ്ധതി തുടരുകയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
Tuesday, October 7
Breaking:
- കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
- രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന് സംസ്കാരം ലോകം കീഴടക്കുന്നു
- സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
- അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
- കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്