മോദിയുടെ അതേ പണിയാണ് പിണറായി ഗവൺമെന്റും ചെയ്യുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
Browsing: iuml rally
കോഴിക്കോട്: വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നാളെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന മഹാറാലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്നിന് കടപ്പുറത്ത് നടക്കുന്ന റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരുലക്ഷത്തിലേറെ പേർ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ പാർലമെന്റിൽ ശക്തമായി വാദിച്ച ഇന്ത്യ മുന്നണിയുടെ കരുത്തുറ്റ ശബ്ദവും പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചാബ് മുൻ മന്ത്രിയുമായ അമരീന്ദർ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥിയായിരിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം മാധ്യമങ്ങളെ അറിയിച്ചു.