ഇറാനെതിരായ ഇസ്രായിലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍ ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ അറിയിച്ചു. അമേരിക്കയുമായി സഹകരിച്ച് സയണിസ്റ്റ് ശത്രു ഏകദേശം 1,000 ഇറാന്‍ പൗരന്മാരെ രക്തത്തില്‍ മുക്കിക്കൊന്നു. കൊല്ലപ്പെട്ടവരില്‍ 38 പേര്‍ കുട്ടികളും 102 സ്ത്രീകളുമാണ്.
Browsing: isreal vs iran
ഇസ്രായിലിനെതിരെ ശക്തമായ തിരിച്ചടി തുടര്‍ന്ന് ഇറാന്‍. ഇന്നു പുലര്‍ച്ചെ ഇസ്രായിലിലെ യുദ്ധവിമാന ഇന്ധന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി റെവല്യൂഷനറി ഗാര്‍ഡ് അറിയിച്ചു.
ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലെ കമാന്‍ഡ് കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ബാഖിരി കൊല്ലപ്പെട്ടതായി ഇറാന്‍ ടി.വിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനോട് അടുപ്പമുള്ള ഫാര്‍സ് ന്യൂസ് ഏജന്‍സിയും സ്ഥിരീകരിച്ചു. ഇസ്രായില്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവായ അലി ശംഖാനി ഗുരുതരമായി പരിക്കേറ്റ് മരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അലി ശംഖാനിക്ക് ഗുരുതരമായി ഇറാന്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍, സൈനിക ശേഷിയുടെ പ്രധാന ഭാഗം എന്നിവ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാനെതിരായ ഇസ്രായിലിന്റെ ആക്രമണങ്ങളെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.