ആണവ പദ്ധതി പുനരാരംഭിച്ചാല്‍ ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ക്കുള്ള സാധ്യതക്ക് ഇസ്രായില്‍ തയാറെടുക്കുകയാണെന്ന് അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റ് ആക്സിയോസ് വെളിപ്പെടുത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാണിച്ചേക്കുമെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഇന്നലെ വൈകീട്ട് വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാന് ആണവ പ്രശ്നം ചര്‍ച്ച ചെയ്തു. പുതിയ സൈനിക ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് ന്യായീകരിക്കാവുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിനൊപ്പം ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവി സംബന്ധിച്ച് യു.എസ് പ്രസിഡന്റുമായി ധാരണയിലെത്താന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Saturday, July 12
Breaking:
- 12 കാരിയോട് ലൈംഗികാതിക്രമം: സിപിഎം കൗണ്‍സിലർ അറസ്റ്റില്‍
- നീന്തല്‍ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു
- അടിയന്തര ഘട്ടങ്ങളിലെ ആരോഗ്യ പരിചരണത്തിന് ഇനി കുവൈത്തിന്റെ ഫസ്റ്റ് റസ്പോന്‍ഡര്‍
- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം
- പിടിയിലായതോടെ ലഹരി ഗുളികകള്‍ വിഴുങ്ങി; നെടുമ്പാശ്ശേരി ഇറങ്ങിയ ബ്രസീലിയന്‍ ദമ്പതികള്‍ ആശുപത്രിയിൽ