വരും വര്‍ഷങ്ങളിലും ഇറാനില്‍ ഇസ്രായില്‍ ഇന്റലിജന്‍സ് സാന്നിധ്യം നിലനിര്‍ത്തുമെന്ന് മൊസാദ് തലവനായ ഡേവിഡ് ബാര്‍ണിയ വ്യക്തമാക്കി. ഇറാനില്‍ മൊസാദിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ സങ്കല്പത്തിനും അപ്പുറമാണെന്ന് ജൂണ്‍ 13 നും അതിനു ശേഷവും ഇറാന് ലക്ഷ്യങ്ങള്‍ക്കെതിരായ രഹസ്യ ഓപ്പറേഷനുകളില്‍ പങ്കെടുത്ത മൊസാദ് ഏജന്റുമാരെ അഭിസംബോധന ചെയ്ത് ബാര്‍ണിയ വിശേഷിപ്പിച്ചു. സൈനിക നേതാക്കളുടെയും ആണവ ശാസ്ത്രജ്ഞരുടെയും കൊലപാതകങ്ങള്‍, ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം, ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇറാനില്‍ മൊസാദ് നടത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Tuesday, August 12
Breaking:
- വാഹനാഭ്യാസ പ്രകടനം: പ്രവാസി യുവാക്കള്‍ അറസ്റ്റില്‍
- ഗാസ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നു
- വോട്ടു കൊള്ള ; തൃശൂർ ലിസ്റ്റിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും
- ഇസ്രായിലി കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ച് നോര്‍വീജിയന്‍ ഫണ്ട്
- കുവൈത്തിൽ സൗജന്യ സേവനങ്ങൾക്ക് ഫീസ് ചുമത്താനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം