മോഷണക്കുറ്റത്തിന് ഗായകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ അബ്ദു റോസിക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഇക്കാര്യം റോസിക്കിന്റെ മാനേജ്‌മെന്റ് കമ്പനി സ്ഥിരീകരിച്ചു.
താജിക്കിസ്ഥാന്‍ സ്വദേശിയായ റോസികിനെ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ മോണ്ടിനെഗ്രോയില്‍ നിന്ന് ദുബായിലെത്തിയ ഉടന്‍ അധികൃതര്‍ കസ്റ്റഡിയിലെടുക്കകയായിരുന്നു. പരാതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.