ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ തൊഴിൽ വിഭാഗം കോൺസൽ കമലേഷ് കുമാർ മീണയുടെ നേതൃത്വത്തിൽ ജിസാൻ സെൻട്രൽ ജയിൽ, ഡിപ്പോർട്ടഷൻ സെൻറർ, ലേബർ ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. 22 മലയാളികളടക്കം 49 ഇന്ത്യക്കാർ വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നതായി സെൻട്രൽ ജയിൽ അധികൃതർ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയെ അറിയിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, ഖാലിദ് പട്‌ല എന്നിവരും കോൺസലിനൊപ്പം സന്ദർശന പരിപാടിയിൽ പങ്കെടുത്തു.
Browsing: Indians
മസ്കത് : ഇന്ന് രാവിലെ ഒമാനിലെ സൂറിൽ കെട്ടിടം തകർന്നു വീണു രണ്ടു പേർ മരണപ്പെട്ടു. തകർന്നുവീണ കെട്ടിടത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങളും സിവിൽ ഡിഫൻസ് ആന്റ്…
ന്യൂദല്‍ഹി – സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രായിലേക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട്…