Browsing: Hamas Hostage Release

ഗാസയില്‍ വെടിനിര്‍ത്തല്‍ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പത്തു ഇസ്രായിലി ബന്ദികളെ വിട്ടയക്കാന്‍ തങ്ങള്‍ സമ്മതിച്ചതായി ഹമാസ് പറഞ്ഞു. ഇസ്രായിലിന്റെ കടുംപിടുത്തം കാരണം ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുക ബുദ്ധിമുട്ടാണ്. ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുടെ ഒഴുക്ക്, ഗാസയില്‍ നിന്ന് ഇസ്രായിലി സൈന്യത്തെ പിന്‍വലിക്കല്‍, സ്ഥിരമായ വെടിനിര്‍ത്തലിനുള്ള യഥാര്‍ഥ ഉറപ്പുകള്‍ എന്നിവയുള്‍പ്പെടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹമാസ് പറഞ്ഞു. ദക്ഷിണ ഗാസയിലെ സുപ്രധാന ഇടനാഴിയില്‍ തങ്ങളുടെ സൈന്യത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ഇസ്രായില്‍ പറഞ്ഞു. ഇത് ചര്‍ച്ചകളെ തടസ്സപ്പെടുത്തിയേക്കും.