സുരക്ഷ, ആരോഗ്യം, സേവനം എന്നിവയുടെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഹജ് സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം സമിതി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു.
Browsing: Hajj 2025
പെരുന്നാള്‍ ദിനത്തില്‍ പുണ്യസ്ഥലങ്ങളിലെയും മക്കയിലെയും ടെലികോം നെറ്റ്‌വര്‍ക്കുകളില്‍ 2.23 കോടിയിലേറെ കോളുകള്‍ രേഖപ്പെടുത്തിയതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 1.91 കോടി ലോക്കല്‍ കോളുകളും 32 ലക്ഷം ഇന്റര്‍നാഷണല്‍ കോളുകളുമായിരുന്നു.
തീര്‍ഥാടകര്‍ക്ക് കൂടുതല്‍ എളുപ്പവും ആശ്വാസവും നല്‍കാനുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി വിശുദ്ധ ഹറമില്‍ സ്മാര്‍ട്ട് എന്‍ജിനീയറിംഗ് സെന്റര്‍ ഫോര്‍ കമാന്‍ഡ് ആന്റ് കണ്‍ട്രോളിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു.
മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തവരും വഴിതെറ്റുകയും കൂട്ടംതെറ്റുകയും ചെയ്യുന്ന, തിരിച്ചറിയില്‍ രേഖകളില്ലാത്ത ഹാജിമാരെ തിരിച്ചറിയാന്‍ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴില്‍ മൊബൈല്‍ ഇലക്‌ട്രോണിക് സര്‍വീസ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നു.
നഗരമധ്യത്തിലെ ഹിന്ദാവിയ ഡിസ്ട്രിക്ടില്‍ ചേരിവികസന പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ വിശാലമായ പ്രദേശത്ത് ഒരു വീട് മാത്രം പൊളിക്കാതെ നിലനിര്‍ത്തിയത് വിസ്മയമാകുന്നു.
മധ്യഅമേരിക്കയിലെ കുഞ്ഞുരാജ്യമായ ബെലീസില്‍ നിന്ന് ഇത്തവണ ഹജ് കര്‍മത്തിന് എത്തിയിരിക്കുന്നത് ഒരു തീര്‍ഥാടകന്‍. ഞാന്‍ മധ്യഅമേരിക്കയില്‍ മെക്‌സിക്കോക്കും കരീബിയന്‍ കടലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബെലീസില്‍ നിന്നാണ് എത്തിയിരിക്കുന്നതെന്ന് അല്‍ഇഖ്ബാരിയ ടി.വിയില്‍ പ്രത്യക്ഷപ്പെട്ട് റഹീം പറഞ്ഞു. ബെലീസിലെ ആകെ ജനസംഖ്യ നാലു ലക്ഷമാണ്. ഏകദേശം 500 മുസ്‌ലിംകളാണ് രാജ്യത്തുള്ളത്.
മിനായിലെ ജംറയില്‍ അമിതാവേശത്തോടെ കല്ലുകള്‍ ആഞ്ഞെറിഞ്ഞ് വിദേശ തീര്‍ഥാടകന്‍. ശരീരം വട്ടംചുറ്റി തീര്‍ഥാടകന്‍ കല്ലുകള്‍ ആഞ്ഞെറിയുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു തീര്‍ഥാടകന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ഹജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും ക്രമസമാധാനം പാലിക്കാനും നിയമ ലംഘനങ്ങള്‍ തടയാനും പുണ്യസ്ഥലങ്ങളില്‍ വിവിധ സുരക്ഷാ വകുപ്പുകള്‍ക്കു കീഴിലെ 2,13,323 സുരക്ഷാ സൈനികര്‍ സേവനമനുഷ്ഠിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി വെളിപ്പെടുത്തി. പ്രൊഫഷണല്‍ ശേഷികളും ഫീല്‍ഡ് അനുഭവവും പ്രയോജനപ്പെടുത്തി ഹജ് ചടങ്ങുകള്‍ സുഗമമാക്കാനുള്ള സൗദി ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ ഇവര്‍ അക്ഷരംപ്രതി നടപ്പാക്കുന്നു.
ദുല്‍ഹജ് പത്തിന് മുസ്ദലിഫയില്‍ നിന്ന് മിനായിലേക്കുള്ള യാത്രക്ക് 3,49,000 ലേറെ തീര്‍ഥാടകര്‍ മശാഇര്‍ മെട്രോ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയ വക്താവ് സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു. ദുല്‍ഹജ് ഒമ്പതിന് അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് 2,94,000 ലേറെ ഹാജിമാരും മശാഇര്‍ മെട്രോ സര്‍വീസുകള്‍ ഉപയോഗിച്ചതായി സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു.
മക്ക – വിശുദ്ധ കഅബാലയത്തിന് ചുറ്റുമുള്ള മതാഫിനെ വര്‍ണാലംകൃതമാക്കി ഹാജിമാരുടെ വര്‍ണ കുടകള്‍. പല നിറങ്ങളിലുള്ള കുടകള്‍ മനോഹരമായ ആത്മീയ രംഗത്തെ വര്‍ണാഭമാക്കി. വെയിലില്‍ നിന്ന് സംരക്ഷിക്കാന്‍ തീര്‍ഥാടകര്‍ ഉയര്‍ത്തിയ കുടകളുടെ നിറങ്ങള്‍ കൊണ്ട് മതാഫ് അലംകൃതമായി. ഹൃദയങ്ങളുടെ ഐക്യത്തെയും വംശീയ വൈവിധ്യത്തെയും പ്രതിഫലിപ്പിച്ച് വെളിച്ചവും നിഴലും ഇടകലര്‍ന്ന ഊര്‍ജസ്വലമായ ദൃശ്യം ഇത് സൃഷ്ടിച്ചു.