ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായിലിന്റെ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. നമ്മുടെ വ്യോമസേനയുടെയും ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തന ഫലമായാണ് യുദ്ധത്തില്‍ ഇസ്രായില്‍ വിജയങ്ങള്‍ കൈവരിച്ചത്. ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ ഇറാന്റെ ഹൃദയഭാഗത്ത് രഹസ്യമായി പ്രവര്‍ത്തിച്ചു. ഇത് ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു – ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ വീഡിയോ ക്ലിപ്പില്‍ ഇയാല്‍ സമീര്‍ പറഞ്ഞു. ഇസ്രായിലി സൈനികര്‍ ഇറാനുള്ളില്‍ യുദ്ധത്തില്‍ പങ്കെടുത്തെന്ന ഇസ്രായിലിന്റെ ആദ്യ പ്രഖ്യാപനമാണിത്. ഇപ്പോഴത്തെ സൈനിക നടപടി അവസാനിച്ചെങ്കിലും സൈനിക പ്രചാരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ നമ്മള് ജാഗ്രത പാലിക്കണമെന്ന് ഇയാല്‍ സമീര്‍ വീഡിയോയില്‍ പറഞ്ഞു.
Wednesday, August 20
Breaking:
- ഫിഫ,യുവേഫ മത്സരങ്ങളിൽ നിന്ന് ഇസ്രായേലിനെ വിലക്കണം; ഇറ്റാലിയൻ പരിശീലക അസോസിയേഷൻ
- അവധിക്കായി നാട്ടിൽ പോയ ഖത്തർ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
- മുഖംമൂടി ധരിച്ചെത്തി സ്വർണക്കട കൊള്ളയടിച്ചു; നാല് ഏഷ്യക്കാർ പിടിയിൽ
- വാഹന പരിശോധനക്കിടെ വിസ കാലാവധി കഴിഞ്ഞ 106 പ്രവാസികൾ പിടിയിൽ
- ബാക്ക് ടു സ്കൂൾ; ട്രാഫിക്ക് നിയമങ്ങൾ ശക്തമാക്കി യു.എ.ഇ, എങ്ങനെ പിഴകൾ ഒഴിവാക്കാം