ഗാസയിലെ മനുഷ്യരുടെ ദുരിതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും, ഈ പ്രതിസന്ധി അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി എല്ലാവര്ക്കും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണമെന്നും പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാരനെ പ്രതിനിധീകരിച്ചാണ് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ പങ്കെടുത്തത്. ബ്രിക്സ് ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട അംഗമെന്നോണമാണ് സൗദി അറേബ്യ ഉച്ചകോടിയില്‍ പങ്കെടുത്തത്.
Friday, July 18
Breaking:
- നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെ; പ്രധാനാധ്യാപികയെ അടിയന്തിരമായി സസ്പെൻഡ് ചെയ്യും- മന്ത്രി വി ശിവൻകുട്ടി
- കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്: പിടികൂടിയത് ഡിഎൻഎ പരിശോധനയിലൂടെ; 440 പേരുടെ പൗരത്വം കൂടി റദ്ദാക്കി
- ബാണാസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു; നാളെയും മറ്റെന്നാളും അതിതീവ്രമഴ, ജില്ലകള്‍ക്കും കാസര്‍കോട് നദികളിലും അലര്‍ട്ട്
- ഓർമദിനത്തിൽ അവഹേളനം; ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം നീക്കി മന്ത്രി റിയാസിന്റെ പേരുള്ളത് സ്ഥാപിച്ചെന്ന് പരാതി
- മിഥുന്റെ മരണത്തിലെ പ്രതികരണം; വീഴ്ച പറ്റിയെന്ന് മന്ത്രി ചിഞ്ചുറാണി