മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് നജ്‌റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു എത്യോപ്യക്കാര്‍ക്കും ഒരു സോമാലിയക്കാരനുമാണ് ശിക്ഷ നടപ്പാക്കിയത്.
Browsing: Drug Smuggling
സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ നാല് പേർക്ക് മക്ക, നജ്‌റാൻ പ്രവിശ്യകളിൽ വധശിക്ഷ നടപ്പാക്കി. മക്കയിൽ ഒരു പാകിസ്ഥാനിക്കും നജ്‌റാനിൽ മൂന്ന് എത്യോപ്യക്കാർക്കുമാണ് ശിക്ഷ നടപ്പാക്കിയത്.
ജിദ്ദ തുറമുഖം വഴി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത കാറില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് മയക്കുമരുന്ന് ശേഖരം കടത്താന്‍ ശ്രമിച്ച എട്ടംഗ സംഘം അറസ്റ്റില്‍. 3,10,000 ലഹരി ഗുളികകളാണ് സംഘം കടത്താന്‍ ശ്രമിച്ചത്.
ജീവനുള്ള ആടുകളുടെ കുടലുകളില്‍ മയക്കുമരുന്ന് ശേഖരം ഒളിപ്പിച്ച് കടത്തിയ മൂന്നു പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു സൗദി പൗരന്മാരും കുടിയേറ്റ വിസയിലുള്ള വിദേശിയുമാണ് അറസ്റ്റിലായത്.