Browsing: double voting claim

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചു. ശകുൻ റാണി എന്ന സ്ത്രീയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് തെളിവ് നൽകണമെന്നാണ് കമ്മിഷന്റെ ആവശ്യം. രാഹുൽ കാണിച്ച രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു.