ഇറാൻ ആണവ ബോംബ് നിർമിക്കാൻ ശ്രമിക്കുന്നില്ലെന്നും അതിന് ഉദ്ദേശമില്ലെന്നും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി
Browsing: Diplomacy
സിറിയയുമായും ലെബനോനുമായും ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയന്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഒരു സമാധാന കരാറിലും ഗോലാന്‍ കുന്നുകളുടെ ഭാവി ചര്‍ച്ച ചെയ്യില്ലെന്നും ഇസ്രായില്‍ വിദേശ മന്ത്രി പറഞ്ഞു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന് തയാറാണെന്നും, ഇതിലൂടെ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. അയല്പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടെന്നും ഇറാന് പ്രസിഡന്റ് പറഞ്ഞു.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരനും ഇറാന് സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദുറഹീം മൂസവിയും ഫോണില്‍ ബന്ധപ്പെട്ട് പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തെ കുറിച്ചും പശ്ചമേഷ്യന്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഗള്‍ഫ് വിദേശ മന്ത്രിമാര്‍ ഖത്തറിനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനും ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും മറ്റു ഗള്‍ഫ് വിദേശ മന്ത്രിമാരും ദോഹയിലെ അമീരി ദിവാനില്‍ വെച്ചാണ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയത്.
അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെ തിങ്കളാഴ്ച ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നയതന്ത്രപരവും നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു. ഇറാന് ആക്രമണം ചെറുക്കുന്നതില്‍ ഖത്തര്‍ സായുധ സേന വീരോചിതമായ പ്രവൃത്തിയാണ് നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണ് നടന്നത്.