Browsing: dembele

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗടക്കം ട്രിപ്പ്ൾസ് നേടുന്നതിൽ നിർണായക പങ്കു വഹിച്ച ഫ്രാൻസ് താരം ഉസ്മാൻ ഡെബംലെ  ഇത്തവണത്തെ ബാലൻ ഡി ഓർ കരസ്ഥമാക്കി.

ലോക ഫുട്ബോളിന്റെ ഏറ്റവും പ്രശസ്തമായ വ്യക്തിഗത അവാർഡായ ബാലൻഡോർ 2025-ന്റെ ദാനചടങ്ങ് ഇന്ന് നടക്കും

കോച്ച് ലൂയി എൻറിക്കിന്റെ വരവോടെ ഫ്രഞ്ച് ക്ലബ് നേട്ടങ്ങളും മാറ്റങ്ങളുമായി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഈ സീസണിൽ നേടിയ ലീഗ് ടൈറ്റിൽ, ഫ്രഞ്ച് സൂപ്പർ കപ്പ്, ഏറ്റവും പ്രധാനമായ, തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, ഒടുവിലിതാ വമ്പന്മാരെയൊക്കെ മറികടന്ന് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്കും.

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ രണ്ട് യൂറോപ്യൻ ശക്തികൾ ഇന്നു നേർക്കുനേർ. മുൻ ചാമ്പ്യന്മാരും സ്‌പാനിഷ് വമ്പന്മാരുമായ റയൽ മഡ്രിഡിനെ രണ്ടാം സെമി ഫൈനലിൽ നേരിടുന്നത് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെൻ്റ് ജെർമെയ്‌നാണ്