സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബ്രിട്ടന് അറിയിച്ചു. ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമി ദമാസ്കസ് സന്ദര്‍ശിച്ച് പ്രസിഡന്റ് അഹ്മദ് അല്ശറഉമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബ്രിട്ടന് ഔദ്യോഗികമായി അറിയിച്ചത്. സിറിയന്‍ ജനതക്ക് പുതിയ പ്രതീക്ഷയുണ്ട്. എല്ലാ സിറിയക്കാര്‍ക്കും സുസ്ഥിരവും കൂടുതല്‍ സുരക്ഷിതവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതിന് പുതിയ സര്‍ക്കാരിനെ പിന്തുണക്കേണ്ടത് ഞങ്ങളുടെ താല്പര്യമായതിനാല് ബ്രിട്ടന് സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു – ലണ്ടനില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ലാമി പറഞ്ഞു.
Monday, July 7
Breaking:
- പദവി ഒഴിഞ്ഞിട്ടും മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഔദ്യോഗിക വസതി വിട്ടില്ല, ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി സുപ്രീം കോടതി
- ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ആശങ്കയിലായി സാധാരണക്കാർ
- ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ അടി; സംഘര്‍ഷം തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനും മര്‍ദനം – VIDEO
- “ഒരൽപ്പം വെള്ളം കുടിക്കൂ, ഒന്ന് വിശ്രമിക്കൂ”; ഡെലിവറി ജീവനക്കാർക്ക് ഖത്തറിലെ ജനങ്ങളുടെ സ്നേഹ സമ്മാനം..
- ഗാസ വെടിനിർത്തൽ: ഹമാസ്-ഇസ്രായിൽ ചർച്ചകൾ ഫലം കാണാതെ അവസാനിച്ചു