സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബ്രിട്ടന് അറിയിച്ചു. ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമി ദമാസ്കസ് സന്ദര്‍ശിച്ച് പ്രസിഡന്റ് അഹ്മദ് അല്ശറഉമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബ്രിട്ടന് ഔദ്യോഗികമായി അറിയിച്ചത്. സിറിയന്‍ ജനതക്ക് പുതിയ പ്രതീക്ഷയുണ്ട്. എല്ലാ സിറിയക്കാര്‍ക്കും സുസ്ഥിരവും കൂടുതല്‍ സുരക്ഷിതവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതിന് പുതിയ സര്‍ക്കാരിനെ പിന്തുണക്കേണ്ടത് ഞങ്ങളുടെ താല്പര്യമായതിനാല് ബ്രിട്ടന് സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു – ലണ്ടനില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ലാമി പറഞ്ഞു.
Monday, July 7
Breaking:
- പെരിന്തൽമണ്ണ സ്വദേശി ദമാമിൽ നിര്യാതനായി
- എജ്ബാസ്റ്റനിൽ ഇന്ത്യക്ക് ചരിത്രജയം; ഇംഗ്ലണ്ടിനെ തകർത്തത് 336 റൺസിന്
- കഴിഞ്ഞ വര്‍ഷം വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം 1.7 കോടിയോളമായി ഉയര്‍ന്നു
- സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘം പിടിയിൽ
- റാസൽഖൈമയിൽ വിമാനാപകടത്തിൽ മരിച്ച ഇന്ത്യൻ യുവ ഡോക്ടർക്ക് ഉഗാണ്ടയിൽ സ്മാരകമായി രണ്ടു പള്ളികൾ