ഉത്തര ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഡോ. മര്വാന് അല്‍സുല്‍ത്താന്റെ വീട് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം, ഹമാസ് പ്രസ്ഥാനത്തിലെ പ്രമുഖ അംഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും അദ്ദേഹത്തിന്റെ ഏതാനും കുടുംബാംഗങ്ങളും ഗാസ സിറ്റിയിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ രക്തസാക്ഷികളായതായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ സിറ്റിക്ക് തെക്ക് പടിഞ്ഞാറുള്ള തല്‍ അല്‍ഹവാ പ്രദേശത്ത് ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബവും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയതെന്നും ആക്രമണത്തില്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.
Sunday, August 24
Breaking:
- സൗദിയില്‍ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഓൺ സെയിൽ; എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്
- പല രാജ്യങ്ങളിലും ആയുധഫാക്ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
- ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
- വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
- രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ